പവർലിഫ്റ്റിങ്ങ് കോച്ചിംഗ് കോഴ്സ്
Wednesday 18 March 2026 11:58 PM IST
ആലപ്പുഴ : ഇന്റർനാഷണൽ പവർലിഫ്റ്റിംഗ് ഫെഡറേഷനും, ഏഷ്യൻ പവർലിഫ്റ്റിംഗ് ഫെഡറേ ഷനും, പവർലിഫ്റ്റിംഗ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന പഞ്ചദിന പവർ ലി ഫ്റ്റിംഗ് കോച്ചിങ്ങ് കോഴ്സ് ആലപ്പുഴ റമദ ഹോട്ടലിൽ ആരംഭിച്ചു. ഇന്റർനാഷണൽ പവർലിഫ്റ്റിങ്ങ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡയറ്റ്മർ വുൾഫ് ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ പവർലിഫ്റ്റിങ്ങ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് സെക്രട്ടറി പിജോട്ടർ വാൻ ഡെൻ ഹോക്ക് സംസാരിച്ചു. പവർലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷനായി. പി.ജെ.ജോസഫ് മുഖ്യാഥിതിയായി. സംസ്ഥാന പ്രസിഡന്റ് അജിത്ത് എസ്. നായർ, സെക്രട്ടറി മോഹൻ പീറ്റേഴ്സ് ഇ. എന്നിവർ സംസാരിച്ചു.