ശക്തമായ കാറ്റിൽ വീട് തകർന്നു
Wednesday 18 March 2026 11:59 PM IST
അമ്പലപ്പുഴ: ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു.അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാടത്തറ മോഹനന്റെ വീടാണ് ബുധനാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത്. ചൊവ്വാഴ്ച രാത്രി 10 ഓടെ തന്നെ കാറ്റും മഴയും വരുന്നതു കണ്ട് മോഹനനും, ഭാര്യ വനജ കുമാരിയും, മകൻ ഉണ്ണിക്കൃഷ്ണനും, സഹോദരി വിജയമ്മയും സമീപത്തെ വീട്ടിൽ അഭയം തേടിയിരുന്നു.പഞ്ചായത്തിൽ വീടിന് അപേക്ഷ നൽകിയിട്ടെങ്കിലും ഇതുവരെ നടപടി ഒന്നും ആയിട്ടില്ലെന്ന് മോഹനൻ പറഞ്ഞു.