അന്നദാനത്തിന് തുടക്കം
Thursday 19 March 2026 12:01 AM IST
കൊടുങ്ങല്ലൂർ: ഭരണി മഹോത്സവത്തിന്റെ ഭാഗമായി തിരുവഞ്ചിക്കുളം മന്നം സേവാസമിതിയുടെ നേതൃത്വത്തിൽ ഭരണി അന്നദാനം ആരംഭിച്ചു. തിരുവഞ്ചിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ആരംഭിച്ച അന്നദാനപ്പന്തലിൽ പൊതിച്ചോറ്, സംഭാരം, വൈദ്യസഹായം എന്നിവ ലഭ്യമാണ്. എ.പി.ജെ.അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് അഞ്ചപ്പാലം കരയോഗം സെക്രട്ടറി കൊരട്ടിയിൽ രാമചന്ദ്രൻ അദ്ധ്യക്ഷനായി. മൗന യോഗി സ്വാമി ഹരിനാരായണൻ അനുഗ്രഹ പ്രഭാഷണം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷ്ണർ സുനിൽ കർത്ത വിശിഷ്ടാതിഥിയായി.