ക്യാമ്പ് കള​ക്ഷൻ 26 മുതൽ

Thursday 19 March 2026 12:01 AM IST

ആലപ്പുഴ : കേരള കയർ തൊഴിലാളി ക്ഷേമ​നിധി ബോർഡ് ജില്ലാ ഓഫീ​സിന്റെ പരി​ധി​യി​ൽ വരുന്ന വിവിധ ഗ്രാമപഞ്ചാ​യത്തുക​ളുടെ സഹ​ക​ര​ണ​ത്തോടെ കയർ തൊഴി​ലാളികൾക്കായി ക്യാമ്പ് കള​ക്ഷൻ സംഘ​ടി​പ്പി​ക്കും. 26ന് മണ്ണ​ഞ്ചേരി 27ന് മാരാ​രി​ക്കുളം തെക്ക് ,28ന് ആര്യാട് പഞ്ചാ​യത്ത് ഓഫീസുകളിലും 31ന് മംഗലം നവോ​ദയ വായനശാലയിലും രാവിലെ പത്തുമുതലാണ് ക്യാമ്പ്. തൊഴി​ലാ​ളി​ക​ളിൽ നിന്ന് വിഹി​ത​വും, കുടി​ശ്ശി​കയുംസ്വീക​രി​ക്കും.​ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, റേഷൻ കാർഡ്, ഫോൺ നമ്പർ എന്നീ രേഖ​കൾ ഹാജരാക്കാത്തവ രേഖ​കൾ ക്യാമ്പിൽ ഹാജ​രാക്കണം.