കോടതിക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Thursday 19 March 2026 12:47 AM IST

നെയ്യാറ്റിൻകര: കോടതി പരിസരത്തുവച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര കണിച്ചാൻകോട് കണ്ണേറ്റ് പുത്തൻവീട്ടിൽ മധുവാണ് (57) അത്മഹത്യക്ക് ശ്രമിച്ചത്.

ഇന്നലെ ഉച്ചയോടെ നെയ്യാറ്റിൻകര എം.എ.സി.ടി കോടതിക്ക് മുൻപിൽ വച്ച്, ദേഹത്ത് പെട്രോൾ നിറച്ച കുപ്പി കെട്ടി വച്ച് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.ഇയാളുടെ മകൻ ചെക്ക് ഈടായി നൽകി പണമിടപാട് സ്ഥാപനത്തിൽ നിന്നുവാങ്ങിയ കാശ് തിരികെ കൊടുക്കാത്തതിനെ തുടർന്ന്.വസ്തു അറ്റാച്ച് ചെയ്യാൻ കോടതി നടപടി തുടങ്ങിയതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ ഭീഷണി.ഉടൻ പൊലീസെത്തി ഇയാളെ പിന്തിരിപ്പിച്ച ശേഷം ആത്മഹത്യ ശ്രമത്തിന് കേസെടുക്കുകയായിരുന്നു.വസ്തു പിടിച്ചെടുക്കാനുള്ള നടപടി തുടങ്ങിയതോടെ ആകെ വിഷമത്തിലായിരുന്ന തന്നോട്, നെയ്യാറ്റിൻകര ആശുപത്രി പരിസരത്തുള്ള ചില‌ർ കോടതിയിൽ ചെന്ന് ആത്മഹത്യാഭീഷണി മുഴക്കാൻ ഉപദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സാഹസമെന്ന് മധുവാൻ പൊലീസിനോട് പറഞ്ഞു.പിടിവലിയിലുണ്ടായ ചെറിയ മുറിവിനുള്ള ചികിത്സയ്ക്കായി ഇയാൾ ആശുപത്രിയിലാണ്.