മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; രക്തം കട്ട പിടിക്കാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കും
Thursday 19 March 2026 4:32 PM IST
ധാരാളം പോഷകങ്ങളടങ്ങിയ ആഹാരമാണ് മുട്ട. പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട, വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറ കൂടിയാണ്. ദിവസവും മുട്ട കഴിക്കുന്നത് മികച്ച ആരോഗ്യം നൽകും. എന്നാൽ മുട്ട കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വരും.
- മുട്ടയും പഞ്ചസാരയും ഒരുമിച്ച് കഴിക്കുന്നത് ദഹനപപ്രശ്‌നങ്ങൾക്കിടയാക്കും. ഇവ രണ്ടും ചേർത്ത് പാചകം ചെയ്യുമ്പോൾ രൂപപ്പെടുന്ന അമിമോ ആസിഡുകൾ രക്തം കട്ട പിടിക്കാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
- സോയ മിൽക്കും മുട്ടയും ഒന്നിച്ചുകഴിക്കുന്നത് നല്ലതല്ല. സോയ മിൽക്കിലെ പ്രോട്ടീൻ മുട്ടയിലെ പോഷകങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യുന്നത് തടയുന്നു.
- മുട്ടയും ചായയും ഒന്നിച്ച് കഴിക്കുന്നതും നല്ലതല്ല. ചായയിലെ ടാനിക് ആസിഡ് മുട്ടയിലെ പ്രോട്ടീനുമായി ചേരുമ്പോൾ മലബന്ധത്തിന് കാരണമാകും.
- മുട്ടയിലും പാലിലും പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്കിടയാക്കും.
- മുട്ട കഴിച്ചയുടൻ തണ്ണിമത്തൻ പോലെയുള്ള പഴങ്ങൾ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും.