അവധിക്കാല പരിശീലനകളരി

Friday 20 March 2026 12:54 AM IST

ചങ്ങനാശേരി : സർഗ്ഗക്ഷേത്ര കൾച്ചറൽ സെന്റർ ഒരുക്കുന്ന അവധിക്കാല പരിശീലനക്കളരി ഏപ്രിൽ 16 മുതൽ മേയ് 16 വരെ നടക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ്. ഇതിനു പുറമെ 'കിഡ്‌സ് ഇൻ' എന്ന പേരിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി പ്രത്യേക സെഷനുകളും ഉച്ചയ്ക്ക് 1.30 മുതൽ 3 വരെയുണ്ട്. വൈകുന്നേരങ്ങളിൽ വിവിധ കലാകായിക വിഷയങ്ങളിൽ പ്രത്യേക പരിശീലനം. ഫാഷൻ ഷോ, എക്‌സിബിഷൻ, കൾച്ചറൽ ഫെസ്റ്റ് എന്നിവയും സംഘടിപ്പിക്കും. രജിസ്‌ട്രേഷന് ഫോൺ:8590462237, 9747131650, 8304926481.