സർവ്വൈശ്വര്യപൂജ  ഭക്തിസാന്ദ്രം

Friday 20 March 2026 12:55 AM IST

വൈക്കം : അഖിലകേരള ധീവരസഭ 105-ാം നമ്പർ ശാഖയുടെ കീഴിലുള്ള നേരേകടവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി മഹിളാ യൂണിറ്റുകൾ ചേർന്ന് നടത്തിയ സർവ്വൈശ്വര്യപൂജയുടെ ദീപപ്രകാശനം വിജയാഫാഷൻ ജുവലറി എം.ഡി ജി.വിനോദ് നിർവഹിച്ചു. മേൽശാന്തി കൃഷ്ണൻ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് എ.ദാമോദരൻ, വൈസ് പ്രസിഡന്റ് ജയന്തകുമാർ, സെക്രട്ടറി പി.കെ വത്സലൻ, ജോ.സെക്രട്ടറി സുന്ദരേശൻ, എസ്.ബേബി, ട്രഷറർ എ.വിജയൻ, സോമൻ, മഹിളാവിഭാഗം പ്രസിഡന്റ് കാഞ്ചനാ സുദർശനൻ, സെക്രട്ടറി രജിതാ രാജേന്ദ്രൻ, ലക്ഷ്മി ഹരിഹരൻ, സുലേഖ ദാമോദരൻ, അഡ്വ.പി.എസ് നന്ദനൻ എന്നിവർ നേതൃത്വം നൽകി.