മാലിന്യം നിക്ഷേപം കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ

Friday 20 March 2026 1:37 AM IST

മലയിൻകീഴ്: വിളവൂർക്കൽ പഞ്ചായത്ത് പ്രദേശത്തെ വ്യാപക മാലിന്യ നിക്ഷേപം തടയുന്നതിനായി വിളവൂർക്കൽ പഞ്ചായത്ത് കമ്മിറ്റി സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന എട്ട് സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. രാത്രി കാലങ്ങളിൽ മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള നൈറ്റ് വിഷൻ സംവിധാനം ഉൾപ്പെടെയുള്ള ക്യാമറകളിലുണ്ട്. കെൽട്രോൺ സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനയൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അശ്വതി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മഹേഷ്കുമാർ,എസ്.എസ്.ദീപ,എസ്.സുബാഷ്,​ സെക്രട്ടറി അജിത് കുമാർ എന്നിവർ പങ്കെടുത്തു.കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടികൾ എന്നിവ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.