സിവിൽ ഡിഫൻസ് വളണ്ടിയർ പരിശീലനം

Thursday 19 March 2026 9:32 PM IST

പയ്യന്നൂർ: ഫയർ സ്റ്റേഷനിൽ നടന്ന കേരള സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ പുതിയ ബാച്ചിന്റെ പരിശീലനം സമാപിച്ചു. പയ്യന്നൂർ, തളിപ്പറമ്പ്, പെരിങ്ങോം എന്നീ ഫയർ സ്റ്റേഷൻ പരിധിയിലെ വളണ്ടിയർമാരാണ് ഏഴ് ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തത്. വിദ്യാർത്ഥികൾ, വിവിധ വകുപ്പുകളിൽ നിന്നും വിരമിച്ച ജീവനക്കാർ തുടങ്ങിയവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.പയ്യന്നൂർ ഫയർ സ്റ്റേഷനിൽ സംഘടിപ്പിച്ച സമാപന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ സി പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ഫയർ ഓഫീസർ അരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്തു.ഡിഫൻസ് കോഡിനേറ്റർമാരായ സീനിയർ ഓഫീസർ പി.വിജയൻ, എൻ.മുരളി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അരുൺ കെ.നമ്പ്യാർ സംസാരിച്ചു.