പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധിച്ചു

Thursday 19 March 2026 9:36 PM IST

നാറാത്ത് :കെ വി സുമേഷ് എംഎൽഎയുടെ നിർദേശത്തെ തുടർന്ന് നാറാത്ത് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മിനി മാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്നതിനെതിരെ നിലപാടെടുത്ത യു.ഡി.എഫ് ഭരണസമിതിയുടെ തീരുമാനത്തിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു. എം.എൽ.എയുടെ വികസനങ്ങളെ നിഷേധിക്കുന്നതിനെതിരെ എൽ.ഡി.എഫ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പീടികതെരുവിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. പ്രതിഷേധ യോഗം സി.പി.എം ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.പി.സോമൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബൈജു, ടി.സി ഗോപാലകൃഷ്ണൻ, എൻ.അശോകൻ, ടി.അശോകൻ എന്നിവർ സംസാരിച്ചു. പി.പവിത്രൻ സ്വാഗതം പറഞ്ഞു.