ആഴിമലയിൽ സൗജന്യമൊബൈൽ മെഡിക്കൽ ക്യാമ്പ്
Friday 20 March 2026 1:45 AM IST
കോവളം: ആഴിമല ശിവക്ഷേത്രത്തിൽ അദാനി ഫൗണ്ടേഷനുമായി സഹകരിച്ച് നാളെ രാവിലെ 10മുതൽ ഒരുമണിവരെ സൗജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് നടത്തും.ക്യാമ്പിൽ ഡോക്ടർ നിർദ്ദേശിക്കുന്നവർക്കുള്ള മരുന്ന് വിതരണവും ഉണ്ടാകും. രണ്ടാഴ്ചയിലൊരിക്കൽ ഈ സേവനം ലഭ്യമാകുമെന്ന് ക്ഷേത്രപ്രസിഡന്റ് എം.അശോകകുമാറും ജനറൽ സെക്രട്ടറി വിജേഷ് ആഴിമലയും അറിയിച്ചു.