അപേക്ഷ ക്ഷണിച്ചു

Friday 20 March 2026 1:55 AM IST

തിരുവനന്തപുരം: സ്‌റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ 26ന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ സി.സി.ടി.വി ഇൻസ്റ്റലേഷൻ,സർവീസ് ആൻഡ് റിപ്പയറിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 5വരെ നടക്കുന്ന ക്ലാസുകളിൽ 18-50 പ്രായപരിധിയിലുളളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് 8891228788,0471-2322430 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് 23ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പരിശീലനകേന്ദ്രം ഡയറക്ടർ ശ്രീജ.പി. എം അറിയിച്ചു.