മത്സരച്ചിത്രം തെളിയുന്നു; ഇനി പോരാട്ടം കനക്കും

Friday 20 March 2026 12:02 AM IST

തിരുവനന്തപുരം: ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും എൽ.ഡി.എഫ്,യു.ഡി.എഫ്,ബി.ജെ.പി സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയതോടെ മത്സരത്തിന് വീറും വാശിയും കൂടി.ത്രികോണ മത്സരം നടക്കുന്ന നേമത്തും വട്ടിയൂർക്കാവിലും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. 13 മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാത്ഥികളെ രംഗത്തിറക്കിക്കഴിഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയാകാത്തത്.കോവളം ഒഴികെയുള്ള 12 മണ്ഡലങ്ങളിൽ സിറ്റിംഗ് എം.എൽ.എമാർ സജീവമാണ്.ഘടകകക്ഷിയുടെ സീറ്റായ കോവളത്ത് പൊതുസ്വീകാര്യനായ സ്ഥാനാർത്ഥി എന്നനിലയിൽ ഭഗത് റൂഫസിനെ കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെ അവിടെയും സ്ഥാനാർത്ഥിയായി.എന്നാൽ തിരുവനന്തപുരം മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ആന്റണി രാജുവിന് മത്സരിക്കാൻ കഴിയാത്തതിനാൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് എൽ.ഡി.എഫ് ആലോചിക്കുന്നത്.കഴിഞ്ഞ ദിവസം ആർ.ജെ.ഡി വിട്ട മുൻ മന്ത്രിയും ആർ.ജെ.ഡി നേതാവുമായ വി.സുരേന്ദ്രൻപിള്ളയെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ടെന്ന് സൂചനയുണ്ട്.

യു.ഡി.എഫിലെ ഘടക കക്ഷിയായ ആർ.എസ്.പി തങ്ങളുടെ മണ്ഡലമായ ആറ്റിങ്ങലിൽ നേരത്തെ സ്ഥാനാർത്ഥിയെ രംഗത്തിറക്കി.