പോസ്റ്ററുകൾ നശിപ്പിക്കുന്നു
Friday 20 March 2026 12:07 AM IST
ചേർത്തല: ചേർത്തലയിൽ ഏപ്രിൽ 2 മുതൽ 7 വരെ നടത്തുന്ന ശ്രീനാരായണ ദർശന ധർമ്മ വിചാര യജ്ഞത്തിന്റെ പ്രചരണത്തിനായുള്ള പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. കടക്കരപ്പളളി മേഖലയിലടക്കം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ യജ്ഞത്തിന്റെ പോസ്റ്ററുകൾക്കുമേൽ വ്യാപകമായി പതിപ്പിക്കുന്നതിൽ എസ്.എൻ.ഡി.പി യോഗം മേഖലാകമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സംഘാടകസമിതി ചെയർമാൻ കെ.പി.നടരാജൻ അദ്ധ്യക്ഷനായി. കൺവീനർ പി.ഡി. ഗഗാറിൻ,പി.ജി. രവീന്ദ്രൻ അഞ്ജലി,അനിൽ ഇന്ദീവരം,ജെ.പി.വിനോദ്, ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.