പ്രകാശനം
Friday 20 March 2026 12:08 AM IST
തിരുവനന്തപുരം: കലാസാഹിത്യ സംസ്‌കൃതിയുടെ വാർഷികത്തിൽ ശാന്തിനി പ്രകാശിന്റെ' പറയാൻ കൊതിച്ച വാക്കുകൾ' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കവി കാര്യവട്ടം ശ്രീകണ്ഠൻനായർ,സാഹിത്യകാരി ജഗതി കെ.സുശീലകുമാരിക്ക് നൽകി നിർവഹിച്ചു. റാണിമോഹൻദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെയ്സി ജേക്കബ്,ഡോ.ബി.ഉഷകുമാരി,നടി സീനപ്രസാദ്,കരമന ഗ്രേസി,പി.എസ്.സുരേഷ് കുമാർ,സുവർണകുമാരി ആലപ്പുഴ,തെന്നൂർഷംനാദ്,ഷംസ്അബ്ദീൻ, ശാന്തിനിപ്രകാശ്,അനീറ്റസാം,എൻ.വി.മോഹനൻ,ജോബ്പൊറ്റാസ്,സി.എൻ.സ്നേഹലത,അമ്മിണിക്കുട്ടൻ,പ്രദീപ് നീലാംബരി,ശാലിനി,നീതുപ്രകാശ്,നിഷ,ശാന്തകുമാരി കീഴാളൂർ,അനിൽ വെൺകുളം,ജിഷ അനിൽ എന്നിവർ പങ്കെടുത്തു.