ജില്ലയിൽ മൂന്ന് പേർ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
Friday 20 March 2026 12:08 AM IST
തൃശൂർ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. മണലൂർ മണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധി ടി.എൻ. പ്രതാപൻ നാല് സെറ്റ് നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സന്തോഷ് ചെറാക്കുളം ഒരു സെറ്റ് നാമനിർദ്ദേശപത്രികയും പുതുക്കാട് മണ്ഡലത്തിൽ ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥിയായ പുഷ്പാകരൻ ഒരു സെറ്റ് നാമനിർദ്ദേശപത്രികയും സമർപ്പിച്ചു.