സെമിനാർ
Friday 20 March 2026 12:10 AM IST
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ തീർത്ഥാടന പഠനകേന്ദ്രവും ഗുരുവീക്ഷണവും സംഘടിപ്പിച്ച ലോക സമാധാനം ഏകാത്മകതാബോധം വഴി എന്ന സെമിനാർ ഡോ.കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വസുമതിദേവി,അഡ്വ.സി.എസ്.മുരളി,സുകുമാരി ശശിലാൽ,സിന്ധു സുഗതൻ,ഊരൂട്ടമ്പലം ജയചന്ദ്രൻ,ശ്രീസുഗത്,വി.എസ് ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. നടരാജ ഗുരുവിന്റെ ഏകലോക ദർശനത്തെക്കുറിച്ച് പ്രബന്ധാവതരണം നടത്തി. കവി സമ്മേളനം ഐശ്വര്യലാൽ ഉദ്ഘാടനം ചെയ്തു. കല്ലയം മോഹനൻ,സൈനുമോൾ,രമാദേവി, വേണുഗോപാൽ,രാജൻ ഗുരുവംശി,കോലത്തുകര മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.