ടെയ്‌ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം
Friday 20 March 2026 12:13 AM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 23,24 തീയതികളിൽ കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കും. 23ന് രാവിലെ 10ന് പ്രതിനിധി സമ്മേളനത്തിൽ വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി.സുദർശനൻ അദ്ധ്യക്ഷത വഹിക്കും.പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. 24ന് രാവിലെ 11ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ശശിതരൂർ എം.പി മുഖ്യപ്രഭാഷണം നടത്തുമെന്ന് അസോസിയേഷൻ സെക്രട്ടറി കെ.എൻ.ദേവരാജൻ അറിയിച്ചു.