ലഹരിക്കെതിരെ കൂട്ട നടത്തം

Friday 20 March 2026 12:14 AM IST

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പ്,വിമുക്തി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂട്ടനടത്തം സംഘടിപ്പിക്കും.​ റസിഡന്റ്സ് അസോസിയേഷൻ സംഘടനയായ കോൺഫെഡറേഷൻ ഒഫ് റസിഡൻഷ്യൽ വെൽഫെയർ അസോസിയേഷൻ (സി.ഒ.ആർ.ഡബ്ല്യു.എ)കേരളയുടെ സഹകരണത്തോടെ 22ന് വൈകിട്ട് 4ന് പ്രസ് ക്ലബിൽ നിന്നാരംഭിക്കുന്ന കൂട്ടനടത്തം സ്റ്റാച്യു വഴി പ്രസ് ക്ലബിൽ തിരിച്ചെത്തും.