വൈ.എം.സി.എയിൽ സമ്മർ ക്യാമ്പ്

Friday 20 March 2026 12:20 AM IST

ആലപ്പുഴ: അത്യാധുനിക പരിശീലന സൗകര്യങ്ങളിൽ മികച്ച പരിശീലകരെ അണിനിരത്തി ആലപ്പുഴ വൈ.എം.സി.എയിൽ അഞ്ചുമുതൽ 13 വയസുവരെയുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മൈക്കിൾ മത്തായി അറിയിച്ചു. ഇതോടൊപ്പം വൈ.എം.സി.എ ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ സ്‌പോർട്‌സ്, കലാ അക്കാഡമികളിൽ പ്രത്യേക പരിശീലന ക്ലാസുകളുമുണ്ടായിരിക്കും. ഇതിന് പ്രായപരിധിയില്ല. ഏപ്രിൽ ആറുമുതൽ മേയ് 23 വരെയാണ് ക്യാമ്പും പരിശീലന ക്ലാസും. പ്രചോദനാത്മകവും സർഗാന്മകവുമായ പ്രവർത്തനങ്ങൾ, പൊതുജന അവബോധ പരിപാടികൾ, ജീവിത നൈപുണ്യ പരിശീലന പരിപാടികൾ, തൊഴിൽ ക്രമീകരണ ക്ലാസുകൾ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.