യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി

Friday 20 March 2026 12:34 AM IST

ശിവൻ വീട്ടിക്കുന്ന് ( യു.ഡി.എഫ് സ്വതന്ത്രൻ) ചേലക്കര

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവേശനം. യൂത്ത് കോൺഗ്രസ് കൊണ്ടാഴി മണ്ഡലം ജനറൽ സെക്രട്ടറി, ചേലക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ബാങ്ക് പ്രസിഡന്റ് കൊണ്ടാഴി പഞ്ചായത്ത് മെമ്പർ, കേരള ദളിത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ മുസ്ലീം ലീഗിന് സീറ്റ് ലഭിക്കുന്നത്. കർഷകത്തൊഴിലാളി കുടുംബത്തിൽപെട്ട ശിവൻ കൊണ്ടാഴി വീട്ടിക്കുന്ന് വേലന്റെയും പരേതയായ ലക്ഷ്മിയുടെയും മകനാണ്.

വ​ട​ക്കാ​ഞ്ചേ​രി പി.​എ​ൻ.​വൈ​ശാ​ഖ് ​(​യു.​ഡി.​എ​ഫ്)

വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​ലീ​ഡ​ർ.​ ​ബി.​ ​ടെ​ക് ​സി​വി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബി​രു​ദ​ധാ​രി.​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​ ​പൊ​തു​രം​ഗ​ത്തേ​ക്ക്.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​റാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ടാം​വ​ട്ടം​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ഖി​ലേ​ന്ത്യാ​ ​സെ​ക്ര​ട്ട​റി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ഴ്ച​വെ​ച്ചു.​ ​ത​മി​ഴ്‌​നാ​ട്,​ ​പു​തു​ച്ചേ​രി,​ ​ല​ക്ഷ​ദ്വീ​പ് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ചു​മ​ത​ല​യി​ൽ​ ​തി​ള​ക്ക​മാ​ർ​ന്ന​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ഴ്ച​വ​ച്ചു.​ ​കെ.​എ​സ്.​യു​ ​അ​സം​ബ്ലി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​വ​ട​ക്കാ​ഞ്ചേ​രി​ ​അ​സം​ബ്ലി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​ആ​ല​ത്തൂ​ർ​ ​പാ​ർ​ല​മെ​ന്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​അ​മ്മ​:​ ​ബാ​ല.​ ​ഭാ​ര്യ​:​ ​സ​ന്ധ്യ.​ ​മ​ക്ക​ൾ​:​ ​ആ​ദി​ദേ​വ്,​ ​വാ​സു​ദേ​വ്.

കു​ന്നം​കു​ളം പി.​ടി.​അ​ജ​യ​മോ​ഹ​ൻ​ ​(​യു.​ഡി.​എ​ഫ്) ഒ​ൻ​പ​ത് ​വ​ർ​ഷ​മാ​യി​ ​മ​ല​പ്പു​റ​ത്തെ​ ​ഐ​ക്യ​ജ​നാ​ധി​പ​ത്യ​ ​മു​ന്ന​ണി​ ​ചെ​യ​ർ​മാ​ൻ.​ ​ഗു​രു​വാ​യൂ​ർ​ ​ശ്രീ​കൃ​ഷ്ണ​ ​കോ​ളേ​ജി​ൽ​ ​പ്രീ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്തേ​ക്ക്.​ ​കെ.​എ​സ്.​യു​ ​യൂ​ണി​റ്റ് ​ട്ര​ഷ​റ​ർ,​ ​യൂ​ണി​റ്റ് ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ,​ ​ത​ല​പ്പി​ള്ളി​ ​താ​ലൂ​ക്ക് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​പൊ​ന്നാ​നി​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ്,​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ​ന്നി​ ​സ്ഥാ​ന​ങ്ങ​ൾ​ ​വ​ഹി​ച്ചു.​ ​ഡി.​സി.​സി​ ​സെ​ക്ര​ട്ട​റി​യാ​യും​ ​കെ.​പി.​സി.​സി​ ​അം​ഗ​മാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ഇ​രു​പ​ത് ​വ​ർ​ഷം​ ​പ്ര​വ​ർ​ത്തി​ച്ച​ ​ശേ​ഷം​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി.​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​നാ​യി​രു​ന്ന​ ​പ​രേ​ത​നാ​യ​ ​പി.​ടി.​മോ​ഹ​ന​ ​കൃ​ഷ്ണ​ന്റെ​യും​ ​ന​ളി​നി​ ​മോ​ഹ​ന​കൃ​ഷ്ണ​ന്റെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​ ​:​ ​പാ​ർ​വ​തി.​ ​മ​ക്ക​ൾ​ ​:​ ​കൃ​ഷ്ണ​മോ​ഹ​ൻ,​ ​റാം​ ​മോ​ഹ​ൻ,​ ​സു​ഭ​ദ്ര​ ​മോ​ഹ​ൻ.