അക്ഷരനഗരിക്ക് ആവേശവുമായി ആനയൂട്ട് 

Friday 20 March 2026 1:31 AM IST

കോട്ടയം: അക്ഷരനഗരിക്ക് പൂരപ്രതീതി സമ്മാനിച്ച് തിരുനക്കരയിൽ ആനയൂട്ട്. തിരുനക്കര മഹാദേവ ക്ഷേത്രസന്നിധിയിൽ നടന്ന ആനയൂട്ടിലും ഗജസംഗമത്തിലും അഞ്ച് ആനകൾ അണിനിരന്നു. തിരുനക്കര ക്ഷേത്ര ഗോപുരവാതിൽ കടന്ന് ആനകൾ മൈതാനത്തേക്ക് എത്തിയപ്പോൾ ആനപ്രേമികളുടെ ആവേശം അണപൊട്ടി. താഴ്മൺമഠം കണ്ഠരര് മോഹനരര് മുഖ്യകാർമ്മികത്വം വഹിച്ചു. ആറാം ഉത്സവദിനമായ ഇന്ന് രാവിലെ 5ന് ഗണപതിഹോമം, 7.15ന് ശ്രീബലി എഴുന്നെള്ളിപ്പ്, 1ന് കൂത്തമ്പലത്തിൽ കൂത്ത്, 2ന് ഉത്സവബലിദർശനം, രാത്രി 9ന് വിളക്ക്, ശിവശക്തി കലാവേദിയിൽ രാവിലെ 7.30ന് ഭഗവത്ഗീതാപാരായണം, 8ന് പുരാണപാരായണം, 8.30ന് ശിവപുരാണപാരായണം, 10ന് ലളിതാസഹസ്രനാമ പാരായണം, 10.30ന് തിരുവാതിരകളി, 11ന് കീബോർഡ് കച്ചേരി, 12ന് തിരുവാതിര, 12.30ന് ഭരതനാട്യം, 1.15ന് ഭജനാമൃതം, 2 മുതൽ 3.30 വരെ പിന്നൽ തിരുവാതിര, 4ന് ഭജനശ്രിതം, 5ന് ഭജന, 6ന് കാഴ്ചശ്രീബലി, 6ന് സോപാനധ്വനി, 7ന് നാദസ്വരം, 8.30ന് ചലച്ചിത്ര പിന്നണി ഗായകൻ സായി വിഘ്‌നേശ് അവതരിപ്പിക്കുന്ന സമന്വയ, 10ന് കഥകളി, ഡി.അജിത് കുമാർ കളിവിളക്ക് തെളിയിക്കും.