ഐ.ആർ.സി.ടി.സി അഴിമതിക്കേസ് : രേഖകൾ കിട്ടണമെന്ന ആവശ്യം തള്ളി
Friday 20 March 2026 2:03 AM IST
ന്യൂഡൽഹി:ഐ.ആർ.സി.ടി.സി അഴിമതിക്കേസിലെ രേഖകൾ കിട്ടണമെന്ന ബീഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി എന്നിവരുടെ ആവശ്യം ഡൽഹി റൗസ് അവന്യു കോടതി തള്ളി.പ്രോസിക്യൂഷൻ ആശ്രയിക്കാത്ത രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും,അവ ലഭിക്കാൻ പ്രതികൾക്ക് അവകാശമില്ലെന്നും ജഡ്‌ജി വിശാൽ ഗോഗ്നെ നിലപാടെടുത്തു.ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലയളവിൽ റെയിൽവേ ജോലിക്ക് പകരമായി ഭൂമി വാങ്ങി അഴിമതി നടത്തിയെന്നാണ് സി.ബി.ഐയുടെ കേസ്.മകൻ തേജസ്വി യാദവും കേസിൽ പ്രതിയാണ്.