വീട്ടിൽ പണം ഒഴുകും, ആരോഗ്യവും സമ്പത്തും വർദ്ധിക്കും; ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Friday 20 March 2026 3:18 PM IST
വീട് വയ്‌ക്കുമ്പോഴും വാങ്ങുമ്പോഴും വാസ്‌തുപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. വാസ്‌തു നിർബന്ധമായ കാര്യമല്ല എങ്കിൽപ്പോലും വാസ്‌തു നോക്കുന്ന വീട്ടിൽ കയറുമ്പോൾ പ്രത്യേകമായ പോസിറ്റീവ് ഊർജം ഉള്ളത് അനുഭവപ്പെടാനാകും. വീട്ടിൽ എപ്പോഴും ഇത്തരത്തിൽ പോസിറ്റീവ് ഊർജം നിലനിൽക്കാൻ വാസ്‌തു നോക്കി വീടുവച്ചാൽ മാത്രം പോര. അതിന് ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത് എന്തൊക്കെയാണെന്ന് നോക്കാം.
- ടാപ്പുകൾ - ചോർന്നൊലിക്കുന്നതും കേടായതുമായ ടാപ്പുകൾ വീട്ടിൽ വയ്‌ക്കരുത്. കേടായവ എത്രയും വേഗം ശരിയാക്കുക. വെള്ളം ചോരുന്നത് സാമ്പത്തിക ചോർച്ചയെയും ധനനഷ്‌ടത്തെയുമാണ് സൂചിപ്പിക്കുന്നത്.
- അടുക്കള - ഇവിടം എപ്പോഴും നല്ല വൃത്തിയായി സൂക്ഷിക്കുക. ആരോഗ്യകരമായ വീടിന്റെ പ്രതീകമാണ് വൃത്തിയുള്ള അടുക്കള. ഇത് വീട്ടിൽ പോസിറ്റീവ് ഊർജത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു. വീട്ടിലുള്ലവർ തമ്മിൽ ഐക്യം വർദ്ധിക്കുന്നതിനും കുടുംബത്തിലെ നെഗറ്റീവ് ഊർജം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
- മുൻ വാതിൽ - സാമ്പത്തിക മൂർത്തികളുടെ പ്രവേശന കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. എപ്പോഴും ഇവിടം വൃത്തിയായും മനോഹരമായും സൂക്ഷിക്കുക. അലങ്കാരവസ്‌തുക്കൾ വയ്‌ക്കുന്നതും നല്ലതാണ്. വീട്ടിലെ മറ്റ് വാതിലുകളും ജനലുകളും ഇതോടൊപ്പം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
- ചെടികൾ - പർപ്പിൾ നിറത്തിലുള്ള സസ്യങ്ങൾ ഐശ്വര്യത്തെ ആർഷിക്കും എന്നാണ് വിശ്വാസം. മാത്രമല്ല, മണി പ്ലാന്റ് വളർത്തുന്നുണ്ടെങ്കിൽ അത് പർപ്പിൾ നിറത്തിലുള്ള പാത്രത്തിൽ വളർത്തുക.