പഗിട കളി
പൂർണമായും ഐഫോൺ 15 പ്രോ മാക്സിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളി മാർച്ച് 27ന് പ്രദർശനത്തിന് എത്തും. നവാഗതനായ നിഷാദ് ഹസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ താരം ദേവസൂര്യ നായകനാകുന്നു. ടിറ്റോ വിൽസൺ , രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ, അക്ഷര എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
പ്രതിഛായ
നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രതിഛായ മാർച്ച് 26ന് തിയേറ്ററിൽ. ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതുകൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ, ആർ.ജെ. വിനീത, വൈശാഖ് ശങ്കർ, മേഘ തോമസ്, ചിരാഗ് ജാനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പിയും ചേർന്നാണ് നിർമ്മാണം.