മാധുരിയുടെ കൈത്തണ്ടയിൽ സൂപ്പർ സ്റ്റാർ !

Sunday 22 March 2026 12:27 AM IST

സ്റ്റൈ​ലി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ബോ​ളി​വു​ഡ് ​താ​രം​ ​മാ​ധു​രി​ ​ദീ​ക്ഷി​ത് ​ഒ​രു​പ​ടി​ ​മു​ന്നി​ൽ​ ​ആ​ണ് ​ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കി​പ്പു​റ​വും​ .​ ​അ​ടു​ത്തി​ടെ​ ​മാ​ധു​രി​യു​ടെ​ ​കൈ​ത്ത​ണ്ട​യി​ൽ​ ​തി​ള​ങ്ങി​യ​ ​വാ​ച്ച് ​ആ​ണ് ​ഫാ​ഷ​ൻ​ ​ലോ​ക​ത്ത് ​ച​ർ​ച്ച​.​ ​ലോ​ക​ ​പ്ര​ശ​സ്ത​ ​വാ​ച്ച് ​ബ്രാ​ൻ​ഡാ​യ​ ​പാ​ടെ​ക് ​ഫി​ലി​പ്പി​ന്റെ​ ​നോ​ട്ടി​ല​സ് 7011​/1​G​ ​എ​ന്ന​ ​അ​പൂ​ർ​വ​ ​മോ​ഡ​ലാ​ണി​ത്.​ ​ഏ​ക​ദേ​ശം​ 45​ ​ല​ക്ഷം​ ​രൂ​പ​ ​വ​രും.​ 18​ ​ക്യാ​ര​റ്റ് ​വൈ​റ്റ് ​ഗോ​ൾ​ഡി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ഷ്ട​കോ​ൺ​ ​ആ​കൃ​തി​യി​ൽ​ ​ബെ​സ​ലും​ ​ഗ്രേ​ ​നി​റം​ ​ഡ​യ​ലും​ ​മ​നം​ ​ക​വ​രു​ന്നു.

1976​ ​ൽ​ ​സ്വി​സ് ​ഡി​സൈ​ന​റാ​യ​ ​ജെ​റാ​ൾ​ഡ് ​ജെ​ന്റ് ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത​ ​നോ​ട്ടി​ല​സ് ​ക​ള​ക്ഷ​ൻ​ ,​ ​വാ​ച്ച് ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ​ ​മെ​ഗാ​സ്റ്റാ​ർ​ ​ആ​ണ്.​ ​അ​തേ​സ​മ​യം​ ​മാ​ധു​രി​ ​ധ​രി​ച്ച​ ​മോ​ഡ​ലി​ന്റെ​ ​ഉ​ത്പാ​ദ​നം​ ​ക​മ്പ​നി​ ​നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​അ​തി​നാ​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​പ​ണി​യി​ൽ​ ​വ​ൻ​ ​ഡി​മാ​ന്റാ​ണ്.​ ​ഉ​പ​യോ​ഗി​ച്ച​ ​വാ​ച്ചു​ക​ൾ​ക്കു​പോ​ലും​ ​പ​ഴ​ക്കം​ ​അ​നു​സ​രി​ച്ച് 40​ ​മു​ത​ൽ​ 45​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​ല​ഭി​ക്കാ​റു​ണ്ട്.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​പ്രി​യ​ ​നാ​യി​ക​മാ​രി​ൽ​ ​ഒ​രാ​ളാ​യ​ ​മാ​ധു​രി​ ​ദീ​ക്ഷി​ത് ​എ​ന്നും​ ​എ​പ്പോ​ഴും​ ​ശ്ര​ദ്ധ​ ​നേ​ടു​ന്നു.​ഹി​ന്ദി​ ​ടെ​ലി​വി​ഷ​ൻ​ ​രം​ഗ​ത്ത് ​അ​വ​താ​ര​ക​യാ​യി​ ​തി​ള​ങ്ങു​ന്നു.​ഒ​രു​ ​പ​തി​റ്റാ​ണ്ടോ​ളം​ ​യു​.എ​സിൽതാ​മ​സ​മാ​ക്കി​യ​ ​ശേ​ഷം​ ​ഭ​ർ​ത്താ​വ് ​ഡോ.​ ​ശ്രീ​റാം​ ​നെ​നൈ​യു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് മാ​ധു​രി​ ​ദീ​ക്ഷി​ത് മ​ട​ങ്ങി​ ​എ​ത്തി​യ​ത് ​മാ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പാ​ണ്.​ ​തൊ​ണ്ണൂ​റു​ക​ളി​ൽ​ ​ചെ​റു​പ്പ​ക്കാ​രു​ടെ​ ​ഉ​റ​ക്കം​ ​കെ​ടു​ത്തി​യ​ ​നാ​യി​ക​യു​ടെ​ ​ക​രി​യറി​ന്റെ ​ ​തു​ട​ക്ക​ത്തി​ൽ​ ​ഭാ​ഗ്യം​ ​തു​ണ​ച്ച​തേ​യി​ല്ല.​ ​ആ​മി​ർ​ ​ഖാ​ൻ​ ​നാ​യ​ക​നാ​യ​ ​'ദി​ൽ",​ ​അ​നി​ൽ​ ​ക​പൂ​ർ​ ​നാ​യ​ക​നാ​യ​ ​'ബേ​ട്ട​ "​എ​ന്നീ ചി​ത്ര​ങ്ങ​ൾ​ ​ത​ല​വ​ര​ ​മാ​റ്റി.​തേ​സാ​ബി​ലെ 'ഏ​ക് ​ദോ​ ​തീൻ" എ​ന്ന​ ​നി​ത്യ​ഹ​രി​ത​ ​ഗാ​ന​ത്തി​ന് ​ത്ര​സി​പ്പി​ക്കു​ന്ന​ ​ചു​വ​ടു​വ​ച്ച മാ​ധു​രി​യെ​ ​ഏ​റെ​ ​ആ​രാ​ധ​ന​യോ​ടെ​ ​പു​തിയ ത​ല​മു​റ​യും​ ​സ് ​നേ​ഹി​ക്കു​ന്നു