മരണത്തിരുനാൾ ആചരിച്ചു
Saturday 21 March 2026 12:06 AM IST
വൈക്കം: വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. വൈക്കം ടൗൺ നടേൽ പള്ളിയിൽ നടത്തിയ ഊട്ടുനേർച്ചയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ.ആന്റണി പരവരയുടെ മുഖ്യകാർമ്മികത്വത്തിൽ സഹവികാരി ഫാ.ഷിബു ജോൺ ചാത്തനാട്ട് ഊട്ടുനേർച്ചയുടെ വിഭവങ്ങൾ വെഞ്ചരിച്ചു. ട്രസ്റ്റിമാരായ തോമസ് ഫിലിപ്പോസ് പാലയ്ക്കൽ, ആന്റണി ജോർജ് വാതപ്പിള്ളി, കൺവീനർ റോയി വർഗീസ് ചക്കനാട്ട്, ദേവാലയ ശ്രുശ്രൂഷി ജിമ്മിച്ചൻ പുത്തൻതറ എന്നിവർ പങ്കെടുത്തു. വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വികാരി ഫാ.ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ ചടങ്ങുകൾക്ക് മുഖ്യകാർമ്മികനായിരുന്നു.