സനീഷ്‌കുമാറിനെ അനുമോദിച്ചു

Saturday 21 March 2026 12:07 AM IST

വൈക്കം : കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം ബാർ അസോസിയേഷൻ അംഗമായ അഡ്വ.എ.സനീഷ്‌കുമാറിനെ വൈക്കം ബാർ അസോസിയേഷൻ അനുമോദിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന അനുമോദന യോഗത്തിൽ പ്രസിഡന്റ് അഡ്വ.മധു എബ്രഹാമും സെക്രട്ടറി അഡ്വ.എം.ജി.രഞ്ജിത്തും ചേർന്ന് പൊന്നാട അണിയിച്ചു. ജോ.സെക്രട്ടറി അഡ്വ.ആഷിക്ക്, അഭിഭാഷകരായ കെ.ആർ.അനിൽകുമാർ, കെ.ജി.പ്രദീപൻ, എൻ.സി.ജോസഫ്, സ്മിതാസോമൻ, എ.മനാഫ്, കെ.ആർ.രഞ്ജിത്ത്, കെ.പി.ശിവജി, വി.പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.