പുതിയ റിലീസ് തീയതിയുമായി എൽഐകെ

Saturday 21 March 2026 6:20 AM IST

ലവ്‌ലുഡേ, ഡ്രാഗൺ , ഡ്യൂഡ്എ ന്നീ ബ്ളോക് ബസ്റ്ററുകൾക്കു ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ലവ് ഇൻഷ്വറൻസ് കമ്പനി ഏപ്രിൽ 3ന് തിയേറ്ററിൽ . വീണ്ടും 100 കോടി ക്ളബിൽ ഇടംപിടിക്കുന്ന പ്രദീപ് രംഗനാഥൻ ചിത്രം ആയിരിക്കും വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന എൽഐകെ. പുതിയ പോസ്റ്റർ പങ്കുവച്ചാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. പൂർണമായും ഫാന്റസി റൊമാന്റിക് കോമഡി ചിത്രം ആണ് എൽഐകെ. കൃതിഷെട്ടി ആണ് നായിക. എസ്.ജെ. സൂര്യ, മിഷ്‌കിൻ, സീമാൻ, യോഗിബാബു, ഗൗരി ജി. കിഷൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. നയൻതാരയുടെ റൗഡി പിക്‌ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മാണം. ഡിസംബറിൽ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് മാറ്റിയിരുന്നു. പൊങ്കൽ റിലീസായും പ്ളാൻ ചെയ്തതാണ്. തമിഴ്, മലയാളം, തെലുങ്ക് , കന്നട ഭാഷകളിൽ റിലീസ് ചെയ്യും.