ലിജോ പെല്ലിശേരിയുടെ ഹിന്ദി ചിത്രം ദിൽകഷി
മലയാളത്തിന്റെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ബോളിവുഡ് അരങ്ങേറ്രം നടത്തുന്നചി ത്രത്തിന് ദിൽകഷി എന്നു പേരിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭയ് വർമ്മ, സഹാൻ കപൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.നായിക പുതമുഖം ആണ്. ആമസോൺ എ.ജി.എം സ്റ്റുഡിയോസുമായി ചേർന്ന് വിഖ്യാത നിർമ്മാതാവും സംവിധായകനുമായഹൻസൽ മെഹ്തയുടെ ട്രൂ സ്റ്റോറി ഫിലിംസും ലിജോ പെല്ലിശേരിയുടെ ആമേൻ മോൺസ്ട്രിയും ചേർന്നാണ് നിർമ്മാണം. ലിജോയും കരൺ വ്യാസും ചേർന്നാണ് രചന. എ.ആർ. റഹ്മാൻ ആണ് സംഗീതം പ്രണയം, കാത്തിരിപ്പ് മാനുഷിക ബന്ധത്തിന്റെ സങ്കീർണത തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കുന്നതായിരിക്കും ചിത്രം. ആമേനുശേഷം റൊമാന്റിക് മ്യൂസിക്കൽ ഗണത്തിൽപ്പെടുന്ന ചിത്രം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഹിന്ദി ചിത്രത്തിൽ ബോളിവുഡ് സംവിധായകൻ രാജ് കുമാർ ഹിരാനിയുടെ മകൻ വീർ ഹിരാനിയും മലയാളതാരം ഇന്ദ്രജിത്തും പ്രധാനവേഷത്തിൽ എത്തുന്നു.