ഇ.വി.എം മെഷീനുകൾ പരിശീലനത്തിനായി കൈമാറി
Saturday 21 March 2026 3:11 AM IST
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടറേറ്റ് വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകൾ പരിശീലന ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൈമാറി. ഇ.വി.എം നോഡൽ ഓഫീസർ റോയ് സൈമൺ,അസിസ്റ്റന്റ് നോഡൽ ഓഫീസർ പ്രമോദ് ശശിധരൻ,മെറ്റീരിയൽസ് നോഡൽ ഓഫീസർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.