ചെമ്പഴന്തി എസ്.എൻ കോളേജിൽ 'ലീപ്പ് 2026' നേതൃത്വ സംരംഭകത്വ ശില്പശാല
ചെമ്പഴന്തി: ശ്രീനാരായണ കോളേജിലെ സംരംഭകത്വ വികസന ക്ലബിന്റെ (ഇ.ഡി.ക്ലബ്) ആഭിമുഖ്യത്തിൽ “ലീപ്പ് 2026 നേതൃത്വ-സംരംഭകത്വ” വികസന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വ ബോധം വളർത്തുക,തൊഴിൽ സാദ്ധ്യതകൾ പരിചയപ്പെടുത്തുക എന്നിവയാണ് ഇ.വൈ.ഗ്ലോബൽ ഡെലിവറി സർവീസസ്,ടൈ കേരള എന്നിവയുടെ സഹകരണത്തോടെ നടന്ന ശില്പശാലയുടെ ലക്ഷ്യങ്ങൾ.
ഇ.ഡി.ക്ലബ് കോർഡിനേറ്ററും കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.നിഷാദ് എ.സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.ലെജി ജെ.അദ്ധ്യക്ഷത വഹിച്ചു. മിഷൻ ബെറ്റർ ടുമാറോ സി.ഇ.ഒ.ബിജോ മാത്യു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കേരള സർവകലാശാല സെനറ്റ് അംഗം ഡോ.സോജു എസ്.,ഇ.വൈ. അസിസ്റ്റന്റ് ഡയറക്ടർ അഖിൽ വെണ്ണാക്കാട്,മാനേജർ പത്മ പ്രസാദ്,ഫംഗ്ഷൻ ഹെഡ് മിസ്റ്റർ കിരൺ നായർ, അസിസ്റ്റന്റ് ഡയറക്ടർ അരുൻ എസ്.ആർ,വിനയ് ചന്ദ്രൻ എന്നിവർ ആശംസകൾ പറഞ്ഞു. സാങ്കേതിക സെഷനുകളിലും സംവാദങ്ങളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ഇ.ഡി.ക്ലബ് അംഗവും രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയുമായ സഫ ഫാത്തിമ നന്ദി പറഞ്ഞു. നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി.