പുരുഷ അസ്ഥികൂടം കണ്ടെത്തിയ സംഭവം, സാ​മ്പി​ളു​ക​ൾ​ ​ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ​കൈ​മാ​റി

Saturday 21 March 2026 1:27 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​ന​ഗ​ര​ത്തി​ലെ​ ​ആ​ളൊ​ഴി​ഞ്ഞ​ ​കെ​ട്ടി​ട​ത്തി​ൽ​ ​ഒ​രു​ ​മാ​സ​ത്തി​ലേ​റെ​ ​പ​ഴ​ക്ക​മു​ള്ള​ ​പു​രു​ഷ​ ​അ​സ്ഥി​കൂ​ടം​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ഗ​ത്തി​ലാ​ക്കി​ ​ക​ട​വ​ന്ത്ര​ ​പൊ​ലീ​സ്.​ ​അ​സ്ഥി​കൂ​ട​ത്തി​ൽ​ ​നി​ന്ന് ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ച്ച് ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​കൈ​മാ​റി.​ ​അ​സ്ഥി​കൂ​ടം​ ​എ​റ​ണാ​കു​ളം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലെ​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​പി​ന്നീ​ട് ​ന​ട​ക്കും.​ ​മ​രി​ച്ച​ത് ​ആ​രെ​ന്ന് ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​റെ​യി​ൽ​വേ​ ​മേ​ൽ​പ്പാ​ല​ത്തി​ന് ​താ​ഴെ​ ​നി​ന്ന് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന്റെ​ ​ര​ണ്ടാം​പ്ര​വേ​ശ​ന​ ​ക​വാ​ട​ത്തി​ലേ​ക്ക് ​പോ​കു​ന്ന​ ​റോ​ഡി​ന് ​സ​മീ​പം​ ​ഫാ​ക്ടി​ന്റെ​ ​പൂ​ട്ടി​ക്കി​ട​ക്കു​ന്ന​ ​പ​ഴ​യ​ ​കെ​ട്ടി​ട​ത്തി​ന​ക​ത്താ​ണ് ​അ​സ്ഥി​കൂ​ടം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കെ​ട്ടി​ട​ ​വ​ള​പ്പി​ൽ​ ​ആ​ക്രി​ ​പെ​റു​ക്കാ​നെ​ത്തി​യ​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​അ​സ്ഥി​കൂ​ടം​ ​ആ​ദ്യം​ ​ക​ണ്ട​ത്.​ ​മേ​ൽ​പ്പാ​ല​ത്തി​ന് ​താ​ഴെ​യു​ള്ള​ ​ആ​ക്രി​ക്ക​ട​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​വി​വ​ര​മ​റി​ഞ്ഞ് ​പൊ​ലീ​സ് ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ൽ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​ക​ട​വ​ന്ത്ര​ ​എ​സ്.​എ​ച്ച്.​ഒ​ ​ആ​ർ.​ബി​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​എ​ത്തി​യാ​ണ് ​ഇ​ൻ​ക്വ​സ്റ്റ​ട​ക്കം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ലാ​സ്റ്റി​ക് ​പാ​യ​യി​ൽ​ ​കി​ട​ക്കു​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​അ​സ്ഥി​കൂ​ടം​ ​കി​ട​ന്ന​ത്.​ 35​ ​ദി​വ​സം​ ​പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​മൃ​ത​ദേ​ഹ​ത്തി​ന് ​സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​ ​ലാ​പ് ​ടോ​പ്പും​ ​മൊ​ബൈ​ൽ​ഫോ​ണും​ ​കേ​ന്ദ്രീ​ക​രി​ച്ച് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചെ​ങ്കി​ലും​ ​നി​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ളൊ​ന്നും​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ഫോ​ണി​ന്റെ​ ​ഉ​ട​മ​യെ​ ​ക​ണ്ടെ​ത്തി​യെ​ങ്കി​ലും​ ​മ​രി​ച്ച​ത് ​ആ​രെ​ന്ന് ​ഇ​യാ​ൾ​ക്ക് ​അ​റി​യി​ല്ല.​ ​ഫോ​ൺ​ ​ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു​ ​മൊ​ഴി.​ ​ട്രെ​യി​നു​ക​ളും​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളും​ ​കേ​ന്ദ്രീ​ക​രി​ച്ച് ​മോ​ഷ​ണം​ ​ന​ട​ത്തു​ന്ന​ ​കു​റ്റ​വാ​ളി​യാ​കാം​ ​മ​രി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്നു.