പറന്നുവരും പൊന്നുംവിലയുള്ള വോട്ടിനായി പ്രവാസി വോട്ട് മണ്ഡലങ്ങളിൽ നിർണായകം

Friday 20 March 2026 9:54 PM IST

കണ്ണൂർ:ജില്ലയിലെ ചില മണ്ഡലങ്ങളിലെങ്കിലും ജയപരാജയം നിശ്ചയിക്കാൻ പ്രവാസി വോട്ടർമാർക്ക് കഴിയുമെന്നതിൽ വിദേശങ്ങളിൽ കഴിയുന്നവരെ എത്തിക്കാൻ മുന്നണികൾ ഇക്കുറിയും മത്സരിക്കും.തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ പ്രവാസി വോട്ടുകളിൽ നോട്ടമിട്ട് മുന്നണികൾ പ്രചരണം കടുപ്പിച്ചുകഴിഞ്ഞു. പ്രവാസികൾക്കായുള്ള വിവിധ പദ്ധതികളും വാഗ്ദാനങ്ങളും പ്രചാരണത്തിലുടനീളം ചർച്ച ചെയ്യുമെന്നുമുറപ്പാണ്.

ഗൾഫിലെ യുദ്ധഭീതി മൂലം പ്രവാസിസമൂഹം നേരിടുന്ന പ്രതിസന്ധികളും തൊഴിൽ നഷ്ടവുമെല്ലാം പരിഹരിക്കാനുള്ള ഫോർമുല ഈ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് മുന്നോട്ടുവെക്കേണ്ടിവരും. പ്രവാസി ക്ഷേമനിധി ബോർഡിലേക്ക് ലഭിക്കുന്ന അപേക്ഷകളിൽ നടപടിയെടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനും സർക്കാർ നടപടി വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും മുന്നിൽ പ്രവാസി സംഘടനകൾ ഉയർത്താനും ഇടയുണ്ട്.

എസ്.ഐ.ആർ കഴിഞ്ഞു

എസ്‌.ഐ.ആർ പൂർത്തിയാക്കി പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം ജില്ലയിലാകെ 52163 പ്രവാസി വോട്ടുകളാണുള്ളത് . സംസ്ഥാന തലത്തിൽ തന്നെ ഏറ്റവുമധികം പ്രവാസി വോട്ടുകളുള്ള രണ്ടാമത്തെ ജില്ലയാണ് കണ്ണൂർ.

കണ്ണൂർ പിടിക്കാൻ പ്രവാസികൾ കനിയണം

നേരിയ മാർജിനുള്ള കണ്ണൂർ നിയോജകമണ്ഡലം ഉറപ്പാക്കണമെങ്കിൽ പ്രവാസി വോട്ടുകൾ പരമാവധി പെട്ടിയിലെത്തണമെന്നതാണ് സ്ഥിതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1745 വോട്ടിന്റെ ഭൂരിപക്ഷമാണ് രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് ലഭിച്ചത്. മണ്ഡലത്തിൽ 6331 പ്രവാസി വോട്ടുകളാണുള്ളത്.

കണ്ണൂർ ജില്ലയിൽ പ്രവാസി വോട്ടർമാർ

ആകെ 52163

മണ്ഡലങ്ങളിൽ

കല്യാശ്ശേരി 8097 തളിപ്പറമ്പ് 5301 അഴീക്കോട് 5267 കണ്ണൂർ 6331 കൂത്തുപറമ്പ് 6839