കർഷക പുരസ്‌കാര വിതരണം
Saturday 21 March 2026 12:12 AM IST
തൃശൂർ: മൃഗ സംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ ജില്ലാതലത്തിലുള്ള മികച്ച ക്ഷീരകർഷക, സമ്മിശ്ര കർഷക അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.കെ.സിന്ധു നിർവഹിച്ചു. മൃഗ സംരക്ഷണ ഓഫീസർ ഡോ.വി.എം.ഹാരിസ് അദ്ധ്യക്ഷനായി. ഈ വർഷത്തെ മികച്ച ക്ഷീരകർഷകനുള്ള 20,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരത്തിന് വല്ലച്ചിറ പഞ്ചായത്തിലെ ടി.ഡി.ബിജു അർഹനായി. സമ്മിശ്ര കർഷകനുള്ള 10,000 രൂപയും, ഫലകവും പ്രശസ്തിപത്രവും പുത്തൂർ പഞ്ചായത്തിലെ സനിൽകുമാറിന് ലഭിച്ചു. ഫാം ഡോക്യൂമെന്റേഷനുമായി ബന്ധപ്പെട്ട ആദരം എ.എസ്.ശ്രുതി (ഇന്ത്യൻ വാർത്ത ചാനൽ കൃഷിയിടം) ഏറ്റുവാങ്ങി. ഡോ.ഐസക് സാം, ഡോ.സുബിൻ കോലാടി, ഡോ.പി.എം.മഞ്ജു, ഡോ.കെ.വി.ഷിബു, ഡോ.ജയൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.