ചാത്തക്കുടം ക്ഷേത്രത്തിൽ പൂരം കൊടിയേറ്റം

Saturday 21 March 2026 12:15 AM IST

ചാത്തക്കുടം: പെരുവനം ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ചാത്തക്കുടം ശാസ്താവിന്റെ പൂരങ്ങൾക്ക് 24ന് കൊടിയേറും. വൈകീട്ട് നാലിന് ദേശത്തെ ആശാരിയായ ഭാസ്‌കരൻ തെക്കൂട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ ആർപ്പുവിളിയോടെ തലയോടുകൂടിയ കവുങ്ങു മുറിച്ചു ക്ഷേത്രത്തിൽ എത്തിക്കും. തുടർന്ന് ആശാരി കവുങ്ങു ചെത്തിമിനുക്കി, പഞ്ചഭൂതങ്ങളെ സങ്കൽപ്പിച്ചു അഞ്ചു സ്ഥലത്ത് ആലിലയും മാവിലയും കൂട്ടികെട്ടി, ഒരു നാഴിവട്ടം ദർഭപ്പുല്ലു കടക്കൽ കെട്ടി വെക്കുന്നു. തുടർന്ന് ദീപാരാധനക്കു ശേഷം ക്ഷേത്രം കഴകം വാരിയർ ശ്രീ. ഹരിദാസ് വാരിയർ കൊടിക്കൽ പറ നിറക്കുന്നതോടുകൂടി കൊടിയേറ്റം നടക്കും. തുടർന്ന് കുറുവേല അടിയന്തരം ചുമതലയുള്ള കല്ലാറ്റ് ശിവൻ കുറുപ്പ് ശംഖ് വിളിച്ചു വലംതലയിൽ കൊട്ടിവെക്കും. തുടർന്ന് ശ്രീഭൂതബലിയും ചമയദ്രവ്യ സമർപ്പണം വൈകീട്ട് 7 നും നടക്കും.