സ്ത്രീ പ്രാതിനിധ്യത്തിൽ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മ്

Friday 20 March 2026 10:17 PM IST

കണ്ണൂർ : സ്ത്രീകൾക്ക് കൂടുതൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി എ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദ്. കോൺഗ്രസിന്റെ 92 സീറ്റുകളിൽ സ്ത്രീകളെ പരിഗണിച്ചത് ഒൻപതിടത്ത് മാത്രമെന്നും കേരളത്തിലെ കഴിവുള്ള സ്ത്രീകളെ സഹായിക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുമെന്നും ഷമ ഫേസ്ബുക്കിൽ കുറിച്ചു.

നിരസിക്കപ്പെട്ടു ,പക്ഷേ പരാജയപ്പെട്ടില്ല എന്ന് തുടങ്ങുന്ന കുറിപ്പിൽ താൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ നേതാവ് രാഹുൽ ഗാന്ധിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് ഷമ കുറിച്ചിട്ടുണ്ട്. 24 ലോക് സഭകളിൽ വിതരണം ചെയ്ത 16 ടിക്കറ്റുകളിൽ ഒരു ഒരു സ്ത്രീക്ക് മാത്രമേ നൽകിയിട്ടുള്ളുവെന്നത് വളരെ വളരെ സങ്കടകരമാണെന്നും ഷമാ മുഹമ്മദിന്റെ കുറിപ്പിലുണ്ട്.