പാലയൂർ മഹാതീർത്ഥാടനം നാളെ
Saturday 21 March 2026 12:00 AM IST
തൃശൂർ: അതിരൂപത നടത്തുന്ന 29-ാം പാലയൂർ മഹാ തീർത്ഥാടനം നാളെ നടക്കും. അതിരാവിലെ നാലിന് തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം മുഖ്യ പദയാത്ര ആരംഭിക്കും.ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ പതാക കൈമാറി ഉദ്ഘാടനം നിർവഹിക്കും .രാവിലെ 11ന് മുഖ്യപദയാത്ര പാലിയൂരിൽ സമാപിക്കും.മേഖല പദയാത്രകളും രാവിലെ 11ന് തന്നെ പാലയൂരിൽ എത്തിച്ചേരും. രണ്ടാംഘട്ട പദയാത്ര ഉച്ചകഴിഞ്ഞ് 2 .30ന് പാവർട്ടി സെന്റ് ജോസഫ് പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ആരംഭിക്കും.വൈകിട്ട് 4.30ന് പാലയൂരിലെത്തും. പൊതുസമ്മേളനം സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ ആന്റണി പൂല ഉദ്ഘാടനം ചെയ്യും.