ഇരിക്കൂറിൽ ശ്രീനാഥ് പി എൻ.ഡി.എ സ്ഥാനാർത്ഥി

Friday 20 March 2026 10:24 PM IST

കൊച്ചി: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിൽ ശ്രീനാഥ് പത്മനാഭൻ (ശ്രീനാഥ് പി.) എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു.

ഏരുവേശേ മുയിപ്ര സ്വദേശിയായ ശ്രീനാഥ് എൻ.ഡി.എ സഹയാത്രികനും അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ അദ്ധ്യാപകനുമാണ്. വിവിധ ടെക്കി കമ്പനികളിൽ സോഫ്‌‌റ്റ്‌വെയർ മേഖലയിൽ ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്.