അനന്തപുരി ആശുപത്രിയിൽ ഇന്റർവെൻഷൻ റേഡിയോളജി വിഭാഗം സേവനമാരംഭിച്ചു
Saturday 21 March 2026 3:25 AM IST
തിരുവനന്തപുരം: അനന്തപുരി ആശുപത്രിയിൽ ആധുനിക ഇന്റർവെൻഷൻ റേഡിയോളജി സേവനം ഡോ. ആദർശ് അനിലിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് പകരമായി സുരക്ഷിതവും കുറഞ്ഞ മുറിവുകളോടെ നടത്താവുന്നതുമായ ചികിത്സയാണ് ഇന്റർവെൻഷൻ റേഡിയോളജിയിലൂടെ ലഭ്യമാക്കുക. ആധുനിക കാത്ത് ലാബുകളുടെ സഹായത്തോടെ ലഭിക്കുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ചെറിയ സൂചിദ്വാരത്തിലൂടെ കത്തീറ്റർ പ്രവേശിപ്പിച്ച് നടത്തുന്നതാണ് ഇന്റർവെൻഷൻ റേഡിയോളജി. വേഗത്തിൽ ചികിത്സ ലഭ്യമാകുന്നതും കുറഞ്ഞ ആശുപത്രിവാസവും വലിയ മുറിവുകൾ ഇല്ലാത്തതുമാണ് ഈ ചികിത്സാരീതിയുടെ പ്രധാന പ്രത്യേകത. അനന്തപുരി ആശുപത്രിയിലെ ഇന്റർവെൻഷൻ റേഡിയോളജി വിഭാഗത്തിൽ ഏറ്റവും ആധുനിക ഉപകരണങ്ങളും പരിചയസമ്പന്നരായ വിദഗ്ദ്ധ ഡോക്ടർമാരും അടങ്ങിയ ടീം നിലവിൽ വിവിധ ചികിത്സകൾ നൽകി വരുന്നതായി അധികൃതർ അറിയിച്ചു.