കേരളാ കോൺഗ്രസ് വെള്ളനാട് മണ്ഡലം നേതൃയോഗം

Saturday 21 March 2026 1:55 AM IST

കാട്ടാക്കട: കേരളാ കോൺഗ്രസ് വെള്ളനാട് നിയോജക മണ്ഡലം നേതൃയോഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം വെള്ളനാട് രവികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുരുവിയോട് സുരേഷ് അദ്ധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സി.ജെ.ബിനു സ്വാഗതം പറഞ്ഞു.

വെള്ളനാട് പഞ്ചായത്തിൽ കോൺഗ്രസിൽ നിന്നും രാജിവച്ച് കേരളാ കോൺഗ്രസിൽ ചേർന്നവർക്ക് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ.കുളപ്പട മുരളിധരൻനായർ മെമ്പർഷിപ്പ് നൽകി. നിയോജക മണ്ഡലം സെക്രട്ടറി സി.ടി.ശശിധരൻ നായർ, മഹിളാജില്ലാനേതാവ് സുനിതാസുരേഷ്,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാളിയറ രാജേഷ്,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുളക്കോട് ബൈജു,ഗോപകുമാർ വാളിയറ,എൽ.രമേഷ്,ജപമണി കുളക്കോട് എന്നിവർ പങ്കെടുത്തു.