2563 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു
Saturday 21 March 2026 4:06 AM IST
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഇതുവരെ 2563 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാർട്ടികളുടെ 1195 പോസ്റ്ററുകൾ, 514 ബാനറുകൾ, ഒരു ചുവരെഴുത്ത്, 853 പ്രചാരണ സാമഗ്രികൾ എന്നിവയാണ് നീക്കം ചെയ്തത്.പ്രൈവറ്റ് പ്രോപ്പർട്ടിയിൽ നിന്നും മാത്രമായി ഇതുവരെ 9ബാനറുകളും 5മറ്റു പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു.