അഞ്ചക്കുളം ക്ഷേത്രത്തിൽ മഹാകാര്യസിദ്ധിപൂജയും

Saturday 21 March 2026 1:43 AM IST

കോടിക്കുളം: അഞ്ചക്കുളം ശ്രീമഹാദേവീക്ഷേത്രത്തിൽ ആദ്യവെള്ളി ആചരണവും മഹാകാര്യസിദ്ധിപൂജയും നടന്നു. ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.താംബൂല സമർപ്പണം, സോപാന സംഗീതം, അറുനാഴി പായസനേദ്യം എന്നീ ചടങ്ങുകളും നടന്നു. ഭക്തർക്ക് ഉദ്ധിഷ്ഠകാര്യ ലബ്ദിക്കായി ക്ഷേത്ര ആൽത്തറയിൽ മണികെട്ടുന്ന വഴിപാടും നടന്നു. മുഴുവൻ ഭക്തർക്കും അന്നദാനമുൾപ്പടെയുള്ള സൗകര്യങ്ങളും, ദേവസ്വം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി രവീന്ദ്രനാഥൻ പാറച്ചാലിൽ എന്നിവരടങ്ങുന്ന ഭരണ സമിതിയംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു