തിരഞ്ഞെടുപ്പ് ബോധവത്കരണം
Saturday 21 March 2026 1:35 AM IST
തിരുവനന്തപുരം: “നമ്മുടെ വോട്ട് നമ്മുടെ അവകാശം-എല്ലാപേരും വോട്ടു ചെയ്യുക” എന്ന സന്ദേശവുമായി തിരുവനന്തപുരം സ്വീപ്പിന്റെ നേതൃത്വത്തിൽ കോവളം ബീച്ചിൽ സ്കൂബാ ഡൈവിംഗ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു. ബോണ്ട് സഫാരി ടീമാണ് സ്കൂബാ ഡൈവിംഗ് അവതരിപ്പിച്ചത്. അസിസ്റ്റന്റ് കളക്ടർ സി.ശിവശക്തിവേൽ, സ്വീപ് അംഗങ്ങളായ ഷീജ വി.വി,രഞ്ജിത് ഡി,ബിനുകുമാർ എ.എൽ തുടങ്ങിയവർ പങ്കെടുത്തു.