സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ
Saturday 21 March 2026 1:42 AM IST
കല്ലമ്പലം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മണമ്പൂർ പഞ്ചായത്ത് സമ്മേളനം കുളംമുട്ടം സഖാക്കൾ സാംസ്കാരിക വേദിയിൽ വച്ച് ബി.ഗോപാലകൃഷ്ണൻനായരുടെ അദ്ധ്യക്ഷതയിൽ നടന്നു. എം.പി.ശശിധരൻ നായർ,എം.സുരേഷ് കുമാർ,ഏരിയ സെക്രട്ടറി വിശ്വനാഥൻ,പ്രഫുല്ല ചന്ദ്രൻ,എസ്.അക്ബർ,സി.ഐ രാജൻ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ബി.ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്),ജി.പ്രഫുല്ല ചന്ദ്രൻ (വൈസ് പ്രസിഡന്റ്),സി.ഐ.രാജൻ (സെക്രട്ടറി),കെ.സുന്ദരേശൻ (ജോയിന്റ് സെക്രട്ടറി), എസ്.അക്ബർ (ഖജാൻജി) എന്നിവരടങ്ങിയ 11 അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു.