ചലച്ചിത്ര ശില്പശാല

Saturday 21 March 2026 12:07 AM IST

ആലപ്പുഴ : ചലച്ചിത്രസംവിധായകൻ ഭരതന്റെ അനുസ്മരണാർഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആന്റ് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ മെയ് 15 വരെ സൗജന്യ ചലച്ചിത്രശില്പശാല സംഘടിപ്പിക്കുന്നു. അഭിനയം, ചലച്ചിത്രസംവിധാനം, തിരക്കഥാരചന എന്നീ വിഷയങ്ങളിൽ പരിശീലനം നല്കും. പങ്കെടുക്കാൻ താല്പര്യമുളളവർ 9495440501 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ അറിയിച്ചു.