പുസ്‌തക പ്രകാശനം

Saturday 21 March 2026 12:11 AM IST

കുട്ടനാട്:കവിയും സാഹിത്യകാരനുമായ ലിജു വിദ്യാധരൻ മാമ്പുഴക്കരിയുടെ മഴയോട് എന്ത് പറയും എന്ന കവിതാസമാഹാരത്തിന്റെ ആദ്യ പ്രതി കവിയിത്രി ശാലിനിതോട്ടപ്പള്ളിക്ക് നല്കി രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി പ്രകാശനം ചെയ്തു. മാമ്പുഴക്കരിയിലെ പി.പ്രകാശ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ എൻ.ഐ തോമസ് നീണ്ടിശ്ശേരി അദ്ധ്യക്ഷനായി.മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് വി. എൻ.വിശ്വംഭരൻ,അനിത വയനാട്,ആശ ജി.കിടങ്ങൂർ,​രാമങ്കരി രാധാകൃഷ്ണൻ,ബൈജു കാരാഞ്ചേരിൽ,ടി.ആർ.രാജ് മോഹൻ ഇ.എം. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.ശാലിനി തോട്ടപ്പള്ളി,​ ഡോ.എം.എസ്. സ്വാമിനാഥൻ എന്നിവർ കവിതകൾ ആലപിച്ചു.