രാമദോസുമായി സഖ്യത്തിലാൻ വി.കെ. ശശികല
Saturday 21 March 2026 12:33 AM IST
ചെന്നൈ: ഓൾ ഇന്ത്യ പുരട്ചി തലൈവർ മക്കൾ മുന്നേത്ര കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച വി.കെ. ശശികല പട്ടാളി മക്കൾ കച്ചി (പി.എം.കെ) സ്ഥാപകൻ എസ്. രാമദോസുമായി ഇന്നലെ ചർച്ച നടത്തി. രണ്ടു പാർട്ടികളും തമ്മിൽ തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. പി.എം.കെ രണ്ടായി പിളർന്നിരിക്കുകയാണ്. എസ്. രാമദോസിന്റെ മകൻ അൻബുമണി രാമദോസ് നയിക്കുന്ന പി.എം.കെ എൻ.ഡി.എയിലാണ്. മകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് രാമദോസിന്റെ വാദം. ഇതിനിടെ വി.ക.ശശികലയും എസ്.രാമദോസും ടി.വി.കെയുമായി സഖ്യത്തിലാകാനും ശ്രമിച്ചിരുന്നു. എന്നാൽ ടി.വി.കെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.