അസാമിൽ കോൺ - റെജോർ ദൾ ധാരണ
ന്യൂഡൽഹി:അസാം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ മുന്നണിയിൽ അഖിൽ ഗൊഗോയ് നയിക്കുന്ന പ്രാദേശിക പാർട്ടിയായ റെജോർ ദളും. ഇവർക്ക് 11 സീറ്റുകൾ നൽകും. ഗൗരിപൂർ, ഗോൾപ്പാര മണ്ഡലങ്ങളിൽ സൗഹൃദമത്സരവുമുണ്ടാകും. കോൺഗ്രസ് നിലവിൽ 101 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷ മുന്നണിയിൽ അസാം ജനതിയ പരിഷത്ത് (എ.ജെ.പി), ഓൾ പാർട്ടി ലീഡേഴ്‌സ് കോൺഫറൻസ്, സി.പി.എം, സി.പി.ഐ (എം.എൽ)എന്നീ കക്ഷികളുമുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി 89 സീറ്റിലാണ് മത്സരിക്കുക. അസാം ഗണ പരീഷത്ത് ബോഡോലാൻഡ് പ്യൂപ്പിൾസ് ഫ്രണ്ട് എന്നീ പ്രാദേശിക കക്ഷികളും ബി.ജെ.പിക്കൊപ്പമുണ്ട്. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) ഒറ്റയ്‌ക്ക് മത്സരിക്കും.
ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ മുന്നണിക്ക് കഴിയുമെന്ന് പി.സി.സി അദ്ധ്യക്ഷനും എംപിയുമായ ഗൗരവ് ഗോഗോയ് പറഞ്ഞു. 126 അംഗ നിയമസഭയിലേക്ക് കേരളത്തിനൊപ്പം ഏപ്രിൽ 9 നാണ് വോട്ടെടുപ്പ്.